പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. വിദേശത്തായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 23-ന് ഉച്ചയ്ക്കാണ് പെൺകുട്ടി വീട്ടിൽ വെച്ച് പ്രസവിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മാതാവ് പൊലീസിനോട് വ്യക്തമാക്കിയത്.


പോക്സോ നിയമം 2012 എന്നത് ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു സുപ്രധാന നിയമമാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ലൈംഗിക പീഡനം, അശ്ലീല ആവശ്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കൽ എന്നിവ തടയുന്നതിനും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നിയമം രൂപീകരിച്ചിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഈ നിയമം കുട്ടികളായി പരിഗണിക്കുന്നു.
Father arrested in 15-year-old girl's birth incident